Spread the love

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദ സംഭവങ്ങളെ തുടർന്ന് കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ കേളകം സ്വദേശി അബ്ദുൾ റഹ്മാൻ, കളമശേരി മെഡിക്കൽ കോളേജ് ജീവനക്കാരനായ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. കണ്ണൂർ കേളകം സ്വദേശിയായ അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകനാണ്.

ഷിബു, കോവളം സ്വദേശികളായ സുഭാഷ് എന്നിവരാണ് കസ്റ്റഡിയിലുള്ള ബാക്കിയുള്ള രണ്ട് കോണ്ഗ്രസ് പ്രവർത്തകരിൽ ഒരാൾ. കളമശ്ശേരി മെഡിക്കൽ കോളേജിലെ നാലാം ക്ലാസ് ജീവനക്കാരനാണ് ഷിബു. അൽപസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. വിവാദ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ നിരീക്ഷണത്തിലാണെന്ന് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഇതിൻ പിന്നാലെയാണ് ഇപ്പോൾ പൊലീസിൻറെ നടപടി.

By newsten