ടെക്സസിലെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ 19 കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് തോക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ എതിർത്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഹൂസ്റ്റണിലെ നാഷണൽ റൈഫിൾ അസോസിയേഷനിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് തോക്ക് നിയന്ത്രണം കർശനമാക്കണമെന്ന ആവശ്യം ട്രംപ് നിരസിച്ചത്. ടെക്സാസ് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ടെക്സാസിലെ സംഭവത്തെ തുടർന്ന് നിരവധി രാഷ്ട്രീയ നേതാക്കളും നിയമനിർമ്മാതാക്കളും നാഷണൽ റൈഫിൾ കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ നിന്ന് പിൻവാങ്ങി. എന്നാൽ ട്രംപ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.