Spread the love

ഉപഭോക്താക്കള്‍ക്ക് ഉറക്കത്തിൽ ചുമയും തുമ്മലും ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു പുതിയ സംവിധാനമൊരുക്കാന്‍ ഗൂഗിള്‍. ഇതുവഴി തുമ്മലും ചുമയും കണ്ടെത്താൻ ആൻഡ്രോയിഡ് ഫോണിന് കഴിയും.

പിക്സൽ ഫോണുകളിൽ ഈ ഫീച്ചർ ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഗൂഗിൾ 9ടു5 റിപ്പോർട്ട് ചെയ്തു. ഈ സംവിധാനം നിലവിൽ വന്നാൽ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭ്യമാകും.

9ടു5 ഈ ഫീച്ചറുമായി ബന്ധപ്പെട്ട് ഗൂഗിൾ ഹെൽത്ത് സ്റ്റഡീസ് ആപ്പിന്റെ ഇൻസ്റ്റലേഷൻ ഫയലിൽ ചില കോഡുകൾ കണ്ടെത്തി. ഈ കോഡുകൾ അസ്ലിപ് ഓഡിയോ കളക്ഷൻ എന്ന പേരിൽ ഗൂഗിൾ നടത്തിയ ഒരു പഠനവുമായി ബന്ധപ്പെട്ടതാണ്. ഗൂഗിൾ ജീവനക്കാരിലാണ് പഠനം നടത്തുന്നത്.

By newsten