Spread the love

രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യത. രാജ്യത്ത് രൂക്ഷമായ കൽക്കരി ക്ഷാമം തുടരുന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമം വർദ്ധിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ പ്രാദേശിക കൽക്കരി വിതരണ ആവശ്യം 42.5 ദശലക്ഷം ടൺ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ പ്രവചിച്ചതിനേക്കാൾ 15 ശതമാനം കൂടുതലാണിത്. ഏപ്രിലിൽ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം രൂക്ഷമായിരുന്നു.

38 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം നടന്ന വർഷമാണിത്. വൈദ്യുതി നിലയങ്ങൾ ഇറക്കുമതിയിലൂടെ കൽക്കരി സംഭരണം നടത്തിയില്ലെങ്കിൽ ആഭ്യന്തരമായി ഖനനം ചെയ്യുന്ന കൽക്കരി വിതരണം വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ യൂട്ടിലിറ്റികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളും കൽക്കരി ഇറക്കുമതി ചെയ്യാൻ കരാറുകൾ നൽകിയിട്ടില്ലെന്നും കൽക്കരി ഇറക്കുമതി ചെയ്തില്ലെങ്കിൽ പല യൂട്ടിലിറ്റികളും ജൂലൈയോടെ കൽക്കരി തീർന്നേക്കാമെന്നും സൂചനയുണ്ട്.

ഏപ്രിൽ അവസാനം വരെ കൽക്കരി ഇറക്കുമതി ചെയ്യാൻ ഒരു സംസ്ഥാനത്തിൻ മാത്രമാണ് കരാർ നൽകിയതെന്ന് വൈദ്യുതി മന്ത്രാലയത്തിൻറെ ഇറക്കുമതി സ്റ്റാറ്റസ് റിപ്പോർട്ട് റോയിട്ടേഴ്സ് അവലോകനം ചെയ്ത റിപ്പോർട്ടിൽ പറയുന്നു. 154.7 ദശലക്ഷം ടൺ ആഭ്യന്തര കൽക്കരി വിതരണം ചെയ്യുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ പാദത്തിൽ ഇത് 197.3 ദശലക്ഷം ടണ്ണാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ഈ കാലയളവിൽ 42.5 ദശലക്ഷം ടൺ കുറവ് രേഖപ്പെടുത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 37 ദശലക്ഷം ടണ്ണിൻറെ കുറവാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച കേന്ദ്ര കൽക്കരി, വൈദ്യുതി മന്ത്രിമാർ പങ്കെടുത്ത വെർച്വൽ യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉന്നത ഊർജ്ജ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

By newsten