Spread the love

ലിംഗനിർണ്ണയം നടത്തി ഗർഭസ്ഥ പെണ്‍ശിശുക്കളെ കൊലപ്പെടുത്തുന്ന സംഘം ഒഡീഷയിൽ അറസ്റ്റിൽ. അന്തർ സംസ്ഥാന സംഘത്തിലെ 13 പേരെ അറസ്റ്റ് ചെയ്തു. അള്‍ട്രാസൗണ്ട് സ്കാനിലൂടെ ലിംഗനിര്‍ണയം നടത്തിയായിരുന്നു ഗര്‍ഭഛിദ്രം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനായി എത്തിയപ്പോൾ 11 സ്ത്രീകൾ പരിശോധനയ്ക്കായി ലാബിൽ എത്തിയിരുന്നു. സംഭവത്തിൽ ആശുപത്രി, ലാബ് ഉടമകൾക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

ഒഡീഷയിലെ ബെർഹാംപൂരിലാണ് സംഭവം. ഇവിടെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ദുർഗാ പ്രസാദ് നായിക്, സഹായികൾ എന്നിവരാണ് അറസ്റ്റിലായത്. ഗർഭിണികളെ ക്ലിനിക്കിലെത്തിച്ച ആശാ വർക്കർമാരും നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരും അറസ്റ്റിലായി. ഗർഭിണികളെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ കമ്മിഷൻ ലഭിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

ദുർഗാ പ്രസാദ് നായിക്കിൻറെ വീടിന് സമീപമാണ് സ്വകാര്യ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. അൾട്രാസൗണ്ട് സ്കാനിംഗ് ഉൾപ്പെടെ ഗർഭിണികളായ സ്ത്രീകളെ വിധേയമാക്കിയാണ് ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണയം നടത്തിയത്. പരിശോധനയിൽ പെണ്കുട്ടികളാണെന്ന് കണ്ടെത്തിയാൽ ഗർഭച്ഛിദ്രത്തിലൂടെ പെണ്കുട്ടികളെ കൊല്ലാനുള്ള സൗകര്യം ക്ലിനിക്കിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

By newsten