വിദ്വേഷ പ്രസംഗക്കേസിൽ ജയിൽ മോചിതനായ പിസി ജോർജിൻറെ പ്രതികരണം വൈറലാകുന്നു. ജയിൽ ജീവിതം പുതിയ അനുഭവമാണെന്നായിരുന്നു പിസി ജോർജിൻറെ ആദ്യ പ്രതികരണം.
അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും പിസി ജോർജ് പറഞ്ഞു. ഒരു രാഷ്ട്രീയ പ്രവർത്തകൻറെ പരിമിതികൾക്കുള്ളിൽ എന്താണ് പറയേണ്ടതെന്ന് വ്യക്തമാകും. ജൻമനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പിസി ജോർജ് പറഞ്ഞു.
ഒരുനാൾ ജനങ്ങൾ ക്ക് സത്യം മനസ്സിലാകും. ജയിൽ മോചിതനായ ശേഷം അദ്ദേഹത്തെ സ്വീകരിക്കാൻ വന്ന ജനക്കൂട്ടം അത് തെളിയിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തിയ പി.സി ജോർജിൻറെ പ്രതികരണം ഇതായിരുന്നു.