ഇൻറഗ്രേറ്റഡ് കോച്ച് ഫാക്ടറി ഈ വർഷം ഓഗസ്റ്റിൽ രണ്ട് അത്യാധുനിക അതിവേഗ വന്ദേഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കും. സമാനമായ രണ്ട് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് ഓടുന്നത്.
സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 വലിയ നഗരങ്ങളിലൂടെ 75 പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ഐ.സി.എഫ് അറിയിച്ചു.
2023 ൽ 75 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കും