Spread the love

രണ്ട് ദിവസത്തിനകം കേരളത്തിൽ കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും മൺസൂണിൻറെ വരവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

14 റെയിൻ ഗേജ് സ്റ്റേഷനുകളിൽ ഒൻപതെണ്ണം പ്രഖ്യാപനത്തിൻ മുമ്പ് തുടർച്ചയായി രണ്ട് ദിവസം രണ്ടര മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിച്ചിരിക്കണം. അതും സംഭവിച്ചില്ല. അതുകൊണ്ടാണ് വരവ് സ്ഥിരീകരിക്കാൻ ഇനിയും ദിവസങ്ങളെടുക്കുന്നത്. എന്നിരുന്നാലും, കേരള തീരത്ത് കൂടുതൽ മേഘാവൃതമായ പാളികൾ രൂപപ്പെട്ടിട്ടുണ്ട്.

By newsten