ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൽഹിയിൽ കാർ മോഷണം. ഒന്നും രണ്ടുമല്ല 40 ആഢംബര കാറുകളാണ് 3 യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. സോഫ്റ്റ്വെയർ ഹാക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഉത്തം നഗർ സ്വദേശികളായ മനീഷ് റാവു, ജഗ്ദീപ് ശർമ്മ, മീററ്റ് സ്വദേശി ആസ് മുഹമ്മദ് എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാറുകൾ മോഷ്ടിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പൊലീസിൻ വ്യക്തമായി. മോഷ്ടിക്കപ്പെട്ടത് ആഢംബര കാറുകളാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 40 കാറുകൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞു.
ഒരു സെൻസർ കിറ്റ്, ഒരു കാന്തം, ഒരു എൽഎൻടി കീ, എട്ട് റിമോട്ട് കൺട്രോൾഡ് കീകൾ, അഞ്ച് വശങ്ങളുള്ള തോക്ക്, സോഫ്റ്റ്വെയർ ഹാക്കിംഗ് സംവിധാനങ്ങൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മോഷ്ടിച്ച കാർ വിൽക്കാനുള്ള കരാർ ഉറപ്പിക്കുന്നതിനിടെയാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.