കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിനുള്ളിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെടുത്തു. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ബസിന് പുറത്തിറങ്ങാൻ കഴിഞ്ഞത്.
കോഴിക്കോട് ബസ് സ്റ്റാൻഡ് നിർമ്മാണം അവസാനിക്കുന്നില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം. ബസുകൾ പോലും തൂണുകളുടെ ഇടയിൽ പ്രയാസത്തോടെ പാർക്ക് ചെയ്യുന്നു. ഇത്തരത്തിൽ നിർത്തിയിട്ടിരുന്ന കെ-സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്. ബസുകൾ പാർക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടിനെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു.
ബസിൻറെ ചില്ല് പൊട്ടിക്കാതെ ബസ് പുറത്തെടുക്കുക എന്നതായിരുന്നു വെല്ലുവിളി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആ ശ്രമം വിജയിച്ചു. കുടുങ്ങിക്കിടക്കുന്ന ബസിൻ പകരം മറ്റൊരു ബസ് സർവീസ് നടത്തി.