അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തല്ക്കാലത്തേക്ക് ശമിച്ച് നില്ക്കുകയാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻറെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നടിമാർക്ക് ചുറ്റും ഒരു കെണിയുണ്ട്; ചില നായികമാരെങ്കിലും വഴങ്ങേണ്ടി വരും: മാലാ പാർവതി
അതേസമയം, അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.