Spread the love

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശിയും യൂത്ത് കോണ്ഗ്രസ് മുൻ ഭാരവാഹിയുമായ ശിവദാസൻ, പാലക്കാട് വെമ്പായ സ്വദേശി ഷുക്കൂർ എന്നിവരാണ് പിടിയിലായത്

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാക്കിയുള്ള മൂന്നുപേർ കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. ഇവരെ അതത് ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജോ ജോസഫിൻറേതെന്ന് അവകാശപ്പെട്ട് വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിപിഐ(എം) നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജീവും എം.സ്വരാജും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

By newsten