സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരാഴ്ചത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് ഇന്നലെ സ്വർണ വില ഉയർന്നത്. ഒരു പവൻ സ്വർണത്തിൻറെ വില ഇന്ന് 70 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണ്ണത്തിൻറെ വിപണി വില 38200 രൂപയാണ്. ഇന്നലെ പവന് 200 രൂപയുടെ ഇടിവുണ്ടായി. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 1,320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാമിൻറെ വിലയും വർധിച്ചു. ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻ 4,775 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിൻ 10 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 3,945 രൂപയാണ്. അഞ്ചു രൂപയുടെ വർദ്ധനവുണ്ടായി.
അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.