Spread the love

തമിഴിനെ ഹിന്ദി പോലെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുന്ന ചടങ്ങിലാണ് സ്റ്റാലിൻ ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദിക്ക് തുല്യമായി തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിൻ മോദിയോട് ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി പോലെ തമിഴും ഔദ്യോഗിക ഭാഷയും ആക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന നിയമസഭയിൽ നീറ്റ് വിരുദ്ധ ബിൽ പാസാക്കിയതിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.

തമിഴ് നാട് ഹിന്ദി മതത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണ്, തമിഴിൻ ഔദ്യോഗികവും ഭരണപരവുമായ ഭാഷയുടെ പദവി നൽ കണമെന്ന് ഡി.എം.കെ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ അധികാരത്തിലിരുന്നപ്പോൾ തമിഴിൻ ‘ക്ലാസിക്കൽ ഭാഷ’ എന്ന പദവി നൽകിയിരുന്നു.

By newsten