Spread the love

ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസികളായ ആളുകൾക്ക് വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയില്ല. സന്യാസിയായിരുന്നിട്ടും അന്ധവിശ്വാസം കാണിക്കാത്തതിന് യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. വാസ്തുവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻറെ നിലപാടിനെ പരിഹസിച്ചായിരുന്നു മോദിയുടെ പ്രസ്താവന.

“ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വിശ്വസിക്കുന്നു. സൻയാസിയായിരുന്നിട്ടും അന്ധവിശ്വാസം കാണിക്കാത്തതിൻ യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുന്നു. ഇതുപോലുള്ള അന്ധവിശ്വാസികളിൽ നിന്ന് തെലങ്കാനയെ സംരക്ഷിക്കണം. മോദി പറഞ്ഞു. തെലങ്കാനയിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൻറെ 20-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ ചന്ദ്രശേഖർ റാവു വാസ്തു എന്ന പേരിൽ തൻറെ വീട് മാറ്റി.

By newsten