Spread the love

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ യു.എ.ഇ വനിതയായി നൈല അൽ ബലൂഷി. 2022 മെയ് 14 ന്, പ്രാദേശിക സമയം 8 മണിയോടെ നൈല 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തി.

ഭർത്താവാണ് തൻറെ പ്രചോദനമെന്നും നൈല പ്രതികരിച്ചു. സയീദ് രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പാണ് നൈല എവറസ്റ്റ് കൊടുമുടി കയറാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. ശരീരഭാരം നിലനിർത്തുക, കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നിവയെല്ലാം പരിശീലനത്തിൻറെ ഭാഗമാണ്. ബേസ് ക്യാമ്പിൽ നിന്ന് മുകളിൽ എത്താൻ 10 ദിവസമെടുത്തുവെന്ന് നൈല പറഞ്ഞു.

By newsten