പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി സ്കൂളുകളിലെ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താനാണ് നിർദ്ദേശം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സ്കൂളുകളിൽ നിലവിലുള്ള ടീച്ചിംഗ് / അനധ്യാപക തസ്തികകളിൽ നിന്ന് ഉണ്ടാകുന്ന താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന് അറിയിച്ച് തുടർനടപടികൾക്കായി എല്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കും കത്ത് അയച്ചിട്ടുണ്ട്.