ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നോവലിസ്റ്റിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 71 കാരിയായ നാൻസി ക്രോംപ്ടൺ ബ്രോഫിയെയാണ് പോർട്ട്ലാൻഡിലെ കൗണ്ടി കോടതി ശിക്ഷിച്ചത്. ‘ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്’ എന്ന പുസ്തകത്തിൻറെ രചയിതാവാണ് നാൻസി.
2018ലാണ് 63 കാരനായ ഡാനിയൽ ബ്രോഫിയുടെ മൃതദേഹം കണ്ടെത്തിയത്. ജോലിസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹത്തിൽ രണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നു. കേസ് അന്വേഷിക്കുകയും മൂന്ന് മാസത്തിന് ശേഷം നാൻസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചാഴ്ചത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പ്രോസിക്യൂഷൻ കൊലക്കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. ഇൻഷുറൻസ് പണത്തിന് വേണ്ടിയാണ് നാൻസി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഭർത്താവിനെ കൊന്നത് താനല്ലെന്ന് നാൻസി വാദിച്ചു. എന്നാൽ വിചാരണത്തടവുകാരനായി നാൻസിക്കൊപ്പം ഉണ്ടായിരുന്ന ആൻഡ്രിയ ജേക്കബിൻറെ മൊഴി കേസിൽ വഴിത്തിരിവായി. ഭർത്താവിൻറെ കൊലപാതകത്തെക്കുറിച്ച് നാൻസി തന്നോട് പറഞ്ഞിരുന്നതായി യുവതി കോടതിയിൽ പറഞ്ഞു. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ കേസിൽ നിർണായകമായിരുന്നു.
‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ മർഡർ ചെയ്യണം’ എന്ന പുസ്തകത്തിനൊപ്പം ‘ദി റോങ്ങ് ലവർ’, ‘ദി റോങ്ങ് ഹസ്ബൻഡ്’ എന്നിവയും നാൻസി എഴുതിയിട്ടുണ്ട്.