നാല് ഐപിഎൽ സീസണുകളിൽ നിന്നായി 600ന് മുകളിൽ റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലോകേഷ് രാഹുൽ. ഈ വർഷം 15 ഇന്നിങ്സുകളിൽ നിന്നും 51.33 ശരാശരിയിൽ 616 റണ്സാണ് രാഹുൽ നേടിയത്. 135.38 സ്ട്രൈക്ക് റേറ്റാണ് രാഹുലിൻറെ സമ്പാദ്യം. ഈ സീസണിൽ നാല് അർധസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും രാഹുൽ നേടിയിട്ടുണ്ട്.
2018 ഐപിഎൽ സീസണിൽ 659 റൺസും 2020ൽ 670 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2021 സീസണിൽ 626 റൺസാണ് രാഹുൽ നേടിയത്. 2019 സീസണിൽ ഏഴ് റൺസിൻറെ വ്യത്യാസത്തിൽ 600 റൺസ് തികയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ സീസണിൽ 593 റൺസാണ് അദ്ദേഹം നേടിയത്.
രാഹുലിൻറെ സ്ഥിരതയാർന്ന പ്രകടനത്തിന് നന്ദി പറഞ്ഞ ലഖ്നൗ ഈ സീസണിൽ പ്ലേഓഫിലേക്ക് യോഗ്യത നേടിയിരുന്നു. എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 14 റണ്സിനാണ് ലഖ്നൗ പരാജയപ്പെട്ടത്. 58 പന്തിൽ 79 റൺസെടുത്ത രാഹുലാണ് ലഖ്നൗവിൻറെ ടോപ് സ്കോറർ.