ഡൽഹി ഗവർണർ വിനയ് കുമാർ സക്സേനയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുൻ കേന്ദ്രമന്ത്രി ഡോ.ഹർഷ വർധൻ ഇറങ്ങിപ്പോയി. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് പ്രത്യേക ഇരിപ്പിടം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർഷ് വർധൻ പരിപാടി ബഹിഷ്കരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇന്ന് രാവിലെ ഡൽഹിയിലെ രാജ് നിവാസിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഹർഷവർധൻ ഇറങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാം. എന്താണ് കാര്യമെന്ന് ആളുകൾ ചോദിച്ചപ്പോൾ, അതിഥികൾക്കായി ക്രമീകരിച്ചിരിക്കുന്ന സീറ്റിൽ താൻ അസ്വസ്ഥനാണെന്നും ഇക്കാര്യം സക്സേനയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. “അവർ പാർലമെൻറ് അംഗങ്ങൾക്ക് പോലും സീറ്റുകൾ സംവരണം ചെയ്തിട്ടില്ല,” ഹർഷ് വർധൻ ദേഷ്യത്തോടെ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ അനിൽ ബൈജാൽ രാജിവച്ചതിനെ തുടർന്നാണ് സക്സേനയെ ഡൽഹി ലഫ്റ്റനൻറ് ഗവർണറായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ഹർഷ് വർധൻ കഴിഞ്ഞ വർഷമാണ് രാജിവച്ചത്.