Spread the love

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചു. കൊവിഡ് സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മറ്റ് വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഇൻഷുറൻസ് പ്രീമിയത്തിലെ മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മറ്റ് വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 15 ശതമാനം കിഴിവും വിൻറേജ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കാറുകളുടെ പ്രീമിയത്തിന് 50 ശതമാനം കിഴിവും ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും കിഴിവ് ലഭിക്കും.

1000 സിസി വരെ എഞ്ചിൻ ശേഷിയുള്ള കാറുകളുടെ പ്രീമിയം 2072 രൂപയിൽ നിന്ന് 2094 രൂപയായി ഉയർത്തി.

By newsten