ഹജ്ജിന് മുന്നോടിയായി ഇന്ന് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഹജ്ജ് ഉംറ പെർമിറ്റുള്ളവർ ഉൾപ്പെടെ നാല് കാറ്റഗറി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഈ വിഭാഗത്തിൽ പെടാത്തവരെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
അധികൃതർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ എൻട്രി പെർമിറ്റുള്ളവർ, മക്ക ഇഖാമയുള്ളവർ, ഉംറ പെർമിറ്റ് നേടിയവർ, ഹജ്ജ് പെർമിറ്റ് നേടിയവർ എന്നിങ്ങനെ നാൽ വിഭാഗങ്ങൾക്കാണ് പ്രവേശനം അനുവദിക്കുക.