ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗർ ബസാറിലെ ഫ്ളാറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ നാലു മാസമായി കൊൽക്കത്തയിലെ വാടക ഫ്ളാറ്റിലാണ് മോഡലും നടിയുമായ ബിദിഷ താമസിക്കുന്നത്. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തിലെ പ്രശ്നങ്ങൾ കാരണം നടി അടുത്തിടെ വിഷാദത്തിലായിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഇയാളെ ഖാർ ആശുപത്രിയിലേക്ക് മാറ്റി.