Spread the love

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. കുട്ടികളിൽ ഒരാൾ മരിച്ചു. ചികിത്സയ്ക്കായി രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ആർ കെ ധാക്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

ഗുരുതരമായ ഈ സംഭവത്തിൻ പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കും. ആർ കെ ധാക്കഡെ പറഞ്ഞു. “കുട്ടികൾക്ക് ഒരേ രക്തബാങ്കിൽ നിന്ന് രക്തം ലഭിച്ചോ എന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്തം നൽകിയതെന്നും ഞങ്ങൾ പരിശോധിക്കും,” അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര| നാഗ്പൂരിൽ 4 തലാസെമിക് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു, രക്തപ്പകർച്ചയ്ക്ക് ശേഷം 4 കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു, അവരിൽ ഒരാൾ മരിച്ചു. അതിനെതിരെ നടപടിയെടുക്കും.

By newsten