വാഗമണ്‍ ഓഫ് റോഡ് റെയ്സ് കേസുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജ് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജിന് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ചയാണ് ജോജു രഹസ്യമായി ആർ.ടി.ഒ ഓഫീസിലെത്തിയത്.
അനുവാദമില്ലാതെയാണ് ഓട്ടം സംഘടിപ്പിക്കുന്നതെന്ന് അറിയാതെയാണ് താൻ പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിലായതിനാൽ മറ്റാരും അപകടത്തിലാകാത്ത തരത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും ജോജു മൊഴി നൽകി. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് പരാതി നൽകിയത്.
വാഗമണ്ണിൽ ഓഫ് റോഡ് റേസിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിൻ നടൻ ജോജു ജോർജിൻ ഇടുക്കി ആർടിഒ 10ൻ നോട്ടീസ് അയച്ചിരുന്നു. വാഹനത്തിൻറെ ലൈസൻസും രേഖകളും സഹിതം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.