ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ്സ് മോഷണം പോയി. ആലുവയിൽ നിന്ന് കോഴിക്കോട്ടേക്ക് ഓടേണ്ടിയിരുന്ന ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ച മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചർ ബസ് മോഷ്ടിച്ചത്. എറണാകുളം നോർത്ത് പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്.
രാവിലെ 8.10 ഓടെയാണ് സംഭവം.
ബസ് പുറത്തെടുക്കുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം തിരിച്ചറിഞ്ഞത്. ജീവനക്കാർ ഉടൻ തന്നെ ബസിനെ പിന്തുടർന്നു. എന്നാൽ, മോഷ്ടാവിനു പിന്നിൽ ആളുകളുണ്ടെന്ന് അറിഞ്ഞതോടെ അമിത വേഗത്തിൽ വാഹനം ഓടിച്ച് ബസ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെറിയ അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.