രജനീകാന്തും കമൽ ഹാസനും ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് സൂപ്പർസ്റ്റാറുകളാണ്. ഇരുവരും വ്യത്യസ്ത ശൈലികളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞെങ്കിലും സൗഹൃദത്തിനു ഒരു പഞ്ഞവുമില്ലായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ വാക്കുകൾ വാർത്തകളിൽ നിറയുകയാണ്.
രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അടുത്ത സുഹൃത്താണ് താനെന്നും കമൽ പറഞ്ഞു. പ്രൊഫഷണലായി മത്സരം ഉണ്ടായിട്ടുണ്ടെങ്കിലും, വ്യക്തിപരമായ അടുപ്പമുണ്ട്. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് രജനീകാന്തിനു വരാൻ കഴിഞ്ഞില്ലെങ്കിലും ആശംസകൾ അറിയിക്കാനും എന്തുകൊണ്ടാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് വിശദീകരിക്കാനുമാണ് അദ്ദേഹത്തെ വിളിച്ചതെന്ന് കമൽഹാസൻ പറഞ്ഞു.
ഓഡിയോ ലോഞ്ചിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ എന്നിവരെ കുറിച്ചും കമൽ സംസാരിച്ചു. ഉദയനിധിക്ക് ലളിതമായ വ്യക്തിത്വമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും ഉദയനിധി സ്റ്റാലിനുമായും അദ്ദേഹം അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും സൗഹൃദം ഒരു തടസ്സമല്ല.