Spread the love

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയങ്ങൾ താലിബാൻ പിൻവക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാ ടെലിവിഷൻ അവതാരകരോട് മുഖം മറയ്ക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎൻഎസ്‌സിയുടെ പ്രതികരണം.

വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, പൊതുജീവിതത്തിൽ സ്ത്രീകളുടെ പൂർണ്ണവും തുല്യവുമായ പങ്കാളിത്തം എന്നിവയുടെ കടുത്ത ലംഘനമാണ് ഇപ്പോൾ സംഭവിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളെക്കുറിച്ച് ഞങ്ങൾ ക്ക് ആശങ്കയുണ്ട്. കാലതാമസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നും പെൺ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കണമെന്നും സുരക്ഷാ സി
കൗൺസിൽ ആവശ്യപ്പെട്ടു.

കൂടാതെ, മയക്കുമരുന്ന് കടത്ത്, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീകരാക്രമണങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക, ബാങ്കിംഗ് സംവിധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ആശങ്കകളും യുഎൻഎസ്സി ഉയർത്തിക്കാട്ടുന്നു, ‘ഖമ പ്രസ്സ്’ റിപ്പോർട്ട് ചെയ്തു. അതേസമയം, വനിതാ ടെലിവിഷൻ അവതാരകർ മുഖാവരണം നിർബന്ധമാക്കിയതോടെ പുരുഷ സഹപ്രവർത്തകർ ഐക്യദാർഢ്യവുമായി രംഗത്തെത്തി. പുരുഷ അവതാരകർ മുഖാവരണം കൊണ്ട് മുഖം മറച്ചാണ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്.

By newsten