Spread the love

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി വെളിപ്പെടുത്തി. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തിയതെന്ന് ചൈന പറഞ്ഞു. ചൈന തയ്‌വാനെ ആക്രമിച്ചാൽ സ്വയം പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ നീക്കം.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് തയ്‌വാനു ചുറ്റും സൈനികാഭ്യാസവും പട്രോളിംഗും നടത്തിയതായി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് കേണൽ ഷി യി പറഞ്ഞു. തായ്വാൻ വിഷയത്തിൽ യുഎസ് പറയുന്ന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും തായ്വാൻ സ്വാതന്ത്ര്യ ശക്തികളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും തായ്വാനും യുഎസും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണം നടത്തുന്ന തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാട്. ചൈനയുടെ അധികാര കേന്ദ്രത്തിൻ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തായ്വാനെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സ്വയം പ്രതിരോധിക്കുമെന്ന് ബൈഡൻ പറഞ്ഞു. ജപ്പാനിലെ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൻ പിന്നാലെയാണ് ബൈഡൻറെ പരാമർശം.

By newsten