എല്ലാവരും സ്വയം ചിന്തിക്കണമെന്നും
കോണ്‍ഗ്രസ് വിടുന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും കപിൽ സിബൽ പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്രശബ്ദം ഉയർത്തേണ്ട സമയമായെന്നും ഇതനുസരിച്ച് അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തു.
സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു പാർട്ടിയുടെയും തുണിയിൽ മാത്രം തൂങ്ങികിടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു.
നിങ്ങൾക്ക് എല്ലായ്പ്പോഴും ഇങ്ങനെ തുടരാൻ കഴിയില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കണം. 2024 ലെ പൊതുതെരഞ്ഞെടുപ്പിൻ മുന്നോടിയായി ബിജെപിയെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. കോണ്ഗ്രസും ഇതിന്റെ ഭാഗമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കപിൽ സിബൽ പറഞ്ഞു.