Spread the love

മുതിർന്ന കോൺഗ്രസ് നേതാവും മുതിർന്ന സഹകാരിയും കുന്ദമംഗലം ഹൈസ്കൂളിലെ ദീർഘകാല പ്രധാനാധ്യാപകനുമായ വെങ്കട്ട് ചാലിൽ എൻ പത്മനാഭൻ മാസ്റ്റർ (85) അന്തരിച്ചു. കുന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡൻറ്, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടർ, കെ.ഡി.സി ബാങ്ക് ഡയറക്ടർ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ചെറുപ്രായത്തിൽ തന്നെ കോൺഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ പത്മനാഭൻ മാസ്റ്റർ കുറുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് , കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എ.കെ ആൻറണി, വയലാർ രവി, ഉമ്മൻചാണ്ടി, വി.എം സുധീരൻ തുടങ്ങിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖ നേതാക്കളുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന പത്മനാഭൻ മാസ്റ്റർ കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ നടക്കും.

By newsten