തീവ്രവാദ ഫണ്ടിങ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം. മാലിക്കിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായാണ് എൻഐഎ ഡൽഹി കോടതിയെ സമീപിച്ചത്. കശ്മീരി പലായനത്തിന് ഉത്തരവാദി മാലിക്കാണെന്ന് ഏജൻസി വിചാരണ ബെഞ്ചിനോട് പറഞ്ഞിരുന്നു. യുഎപിഎ ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും പ്രതി സമ്മതിച്ചിരുന്നു.