മകൻറെ തെറ്റിന് ഹോങ്കോങ്ങിലെ ഒരു പിതാവിന് നൽകേണ്ടി വന്നത് 3 ലക്ഷം രൂപ. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന ഒരു കടയിലെ കളിപ്പാട്ടം പൊട്ടിച്ചതിനാണ് കടയുടമ പിതാവിനോട് 3.30 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
മാളിലെ ഒരു ഡിസൈനർ കളിപ്പാട്ടക്കടയിൽ സ്വർണ നിറത്തിലുള്ള ടെലിടബ്ബീസ് പാവയാണ് കുട്ടി പൊട്ടിച്ചതെന്ന് കടയുടമ പറഞ്ഞു. 1.8 മീറ്റർ ഉയരമുള്ള പാവയാണിത്. കടയുടെ തറയിൽ കിടക്കുന്ന പാവയുടെ കഷണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഞായറാഴ്ച വൈകുന്നേരമാണ് ചെങ്ങും ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് പ്ലേസ് മാളിലെ കെ.കെ പ്ലസ് എന്ന കടയിൽ എത്തിയത്. ഒരു ഫോൺ കോൾ എടുക്കാൻ താൻ പുറത്തേക്ക് പോയെന്നും വലിയ ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിക്കയറിയപ്പോൾ നിലത്ത് ചിതറിക്കിടക്കുന്ന കളിപ്പാട്ടത്തിലേക്ക് തൻറെ മകൻ നിശ്ചലനായി നിൽക്കുന്നത് കണ്ടുവെന്നും ചെങ് പറഞ്ഞു.