Spread the love

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ കൊണ്ടുവന്ന ഇ-ബസുകൾ നിരത്തിലിറക്കിത്തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ബസുകൾക്കായി 150 കോടി രൂപ അനുവദിച്ചതിന് കെജ്രിവാൾ കേന്ദ്രത്തിന് നന്ദി പറഞ്ഞു.

ഇ-ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 1,862 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ വർ ഷം 2,000 ബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്, ചീഫ് സെക്രട്ടറി നരേഷ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

By newsten