കർണാടകയിലെ മലാലി ജുമാമസ്ജിദിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിന്ദു ക്ഷേത്രത്തിൻ സമാനമായ ഘടന കണ്ടെത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിച്ചതിനെ തുടർന്നാണ് പള്ളിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പള്ളിയുടെ 500 മീറ്റർ ചുറ്റളവിൽ മെയ് 26 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആൾക്കൂട്ടം പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. മംഗലാപുരത്തിൻറെ തീരപ്രദേശത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
അതിനാൽ, അക്രമസംഭവങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.