നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. നടിയുടെ ഹർജിയിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഏഷ്യാനെറ്റ് ൻയൂസ് റിപ്പോർട്ട് ചെയ്തു. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി വീണ്ടും ഹർജി നൽകാനാണ് തീരുമാനം.
ഈ മാസം 30നാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിൻറെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടില്ല.
കുറ്റപത്രം സമർപ്പിച്ച് കേസ് വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.