Spread the love

ഭിന്നശേഷിക്കാരായ എല്ലാ ആളുകൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ലഭ്യത ഊർജിതമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് കാമ്പയിൻ ആരംഭിച്ചു.

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ ആനുകൂൽയങ്ങളും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. സ്മാർട്ട്ഫോൺ വഴിയും അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കംപ്യൂട്ടർ സെൻററുകൾ എന്നിവ വഴിയും നിങ്ങൾക്ക് വീട്ടിൽ നിന്ന് രജിസ്റ്റർ ചെയ്യാം.

ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവ സഹിതം മറ്റാർക്കെങ്കിലും അപേക്ഷ രജിസ്റ്റർ ചെയ്യാം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷയോടൊപ്പം നൽകണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷിക്കാം.

By newsten