ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാത്ത അനീഷിനെ പ്രഗ്നാനന്ദയാണ് തോൽപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ പ്രജ്ഞാനന്ദ സ്കൂൾ പരീക്ഷയുടെ മധ്യത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്.
ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ഡിംഗ് ലിറെനെ നേരിടും. സെമിഫൈനലിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ് ഡിംഗ് ലിറൻ ഫൈനലിൽ എത്തിയത്.
നേരത്തെ, ക്വാർട്ടറിൽ ചൈനയുടെ വെയ് യിയെ തോൽപ്പിച്ച പ്രഗ്നാനന്ദ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസനെയും തോൽപ്പിച്ചിരുന്നു. പ്രജ്നാനന്ദ ഈ വർഷം രണ്ട് തവണ കാൾസനെ തോൽപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന എയർ തിംഗ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെൻറിൽ കാൾസനെ തോൽപ്പിച്ചിരുന്നു.