റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് മാത്രമേ താൻ തയാറാകൂവെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് “യാഥാർത്ഥ്യം മനസ്സിലാക്കിയാൽ” സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും എല്ലാ പ്രദേശങ്ങളും വീണ്ടെടുക്കുന്നതുവരെ യുക്രൈൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.