റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് കുട്ടികളടക്കം 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് മലേഷ്യയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്. ബോട്ടിൽ 90 പേരാണ് ഉണ്ടായിരുന്നത്.
19ന് റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് പുറപ്പെട്ട ബോട്ട് രണ്ട് ദിവസത്തിന് ശേഷം മോശം കാലാവസ്ഥയിൽ കുടുങ്ങുകയായിരുന്നു. 17 പേരുടെ മൃതദേഹങ്ങൾ മ്യാൻമർ തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 50 പേരിൽ കൂടുതൽ പേരെ കുറിച്ച് വിവരമില്ല. യു.എൻ റെഫ്യൂജി ഏജൻസി ഏജൻസി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.