Spread the love

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ റാലി പാകിസ്താൻ സർക്കാർ തടഞ്ഞു. ഇമ്രാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിന്റെ നൂറുകണക്കിന് അനുഭാവികളും അറസ്റ്റിലായി.

ഇമ്രാൻ അനുകൂലി ലാഹോറിൽ അറസ്റ്റ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ചത്തെ റാലി സർക്കാർ നിരോധിച്ചത്. കഴിഞ്ഞ ദിവസം ഇമ്രാൻ പ്രവർത്തകരോട് തലസ്ഥാനമായ ഇസ്ലാമാബാദിലെത്താൻ ആഹ്വാനം ചെയ്തിരുന്നു.

റാലി നടത്തി തലസ്ഥാനത്തെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി റാണ സനാഉല്ല പറഞ്ഞു. രാജ്യത്ത് ആഭ്യന്തര അസ്വസ്ഥത സൃഷ്ടിക്കാനാണ് ഇമ്രാൻ ഖാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

By newsten