ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 21 പേർ മരിച്ചു. ഒരു അധ്യാപികയുള്‍പ്പെടെ 18 കുട്ടികളും മൂന്ന് മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ സാല്‍വദോര്‍ റമോസാണ് (18) ആണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം റാമോസ് സ്കൂളിൽ പോയി വെടിയുതിർക്കുകയായിരുന്നു. യുവാൾഡിയിലെ റോബ് എലിമെൻററി സ്കൂളിലാണ് ആക്രമണം നടന്നത്. 2, 3, 4 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.