യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ സ്ത്രീയിൽ ആദ്യ കേസ് കണ്ടെത്തിയതെന്നും, അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി.
രോഗം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും അന്വേഷണം, സമ്പർക്ക പരിശോധന, അവരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യു.എ.ഇ ആരോഗ്യ അധികൃതർ സ്വീകരിക്കുന്നുണ്ടെന്ന് എം.ഒ.എ.പി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉറപ്പ് നൽകി.