Spread the love

ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് ഇന്ത്യയിലെത്തും. ജസ്റ്റിസ് വേൾഡ് ടൂറിൻറെ ഭാഗമായി ഒക്ടോബറിൽ ഗായകൻ ന്യൂഡൽഹിയിലെത്തും. ഇത് രണ്ടാം തവണയാണ് ജസ്റ്റിൻ ഇന്ത്യ സന്ദർശിക്കുന്നത്.

2022 മെയ് മുതൽ 2023 മാർച്ച് വരെ 30 രാജ്യങ്ങളിലായി 125 ലധികം ഷോകൾ ടൂറിൻറെ ഭാഗമായി നടത്തുമെന്ന് ബീബർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യവാരം മെക്സിക്കോയിൽ നിന്നും ജൂലൈയിൽ ഇറ്റലിയിലും ഓഗസ്റ്റിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും പര്യടനം ആരംഭിച്ചു. ഇതിൻ ശേഷം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബീബർ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിപാടി അവതരിപ്പിക്കും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

By newsten