എഎഫ്സി കപ്പിൽ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബാഷുന്ധര കിംഗ്സിനോട് തോറ്റാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിൽ മൂന്ന് പോയിൻറ് മാത്രമാണ് ഗോകുലത്തിനുള്ളത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഷുന്ധര 2-1ൻ വിജയിച്ചു. റൊബീഞ്ഞോ, നുഹ മരോങ് എന്നിവരാണ് ബാഷുന്ധരയ്ക്കായി ഗോൾ നേടിയത്. ജോർഡിൻ ഫ്ലെച്ചറാണ് ഗോകുലത്തിൻറെ ഏക ഗോൾ നേടിയത്.
ഈ വർഷം എഎഫ്സി കപ്പിൽ അരങ്ങേറ്റം കുറിച്ച ഗോകുലം ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ 2-4ൻ തോൽപ്പിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ മാലിദ്വീപ് ക്ലബ് മാസിയയോട് എതിരില്ലാത്ത ഒരു ഗോളിൻ അവർ പരാജയപ്പെട്ടു. ഇതോടെ ഗോകുലത്തിൻ ഇന്ന് ജയിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ നിർണായക മത്സരത്തിൽ പരിചയസമ്പന്നരായ എതിരാളികൾക്ക് മുന്നിൽ ഗോകുലത്തിൻ മുട്ടുമടക്കേണ്ടി വന്നു. ഗോകുലം പുറത്താകുകയാണെങ്കിൽ, രാത്രിയിലെ മത്സരത്തിൽ മാസിയയെ തോൽപ്പിച്ചാൽ ബഗാൻ നോക്കൗട്ടിലേക്ക് മുന്നേറാം.