മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. ‘നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആശംസിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയൻ ജൻമദിനാശംസകൾ നേർന്നു. ‘എൻറെ പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ജൻമദിനാശംസകൾ’ എന്നാണ് സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. വിഭജന ശക്തികൾക്കെതിരെ കേരളത്തിൻറെ പ്രതിരോധം സംരക്ഷിക്കാനും രാജ്യത്തിൻറെ അഖണ്ഡതയിൽ സംസ്ഥാനങ്ങളുടെ പങ്ക് തെളിയിക്കാനും നിങ്ങൾക്ക് കൂടുതൽ കരുത്ത് നേരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
ചൊവ്വാഴ്ചയാണ് പിണറായി വിജയൻറെ 77-ാം ജൻമദിനം ആഘോഷിക്കുന്നത്. 1944 മെയ് 24ൻ കണ്ണൂർ തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയൻ ജനിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21 മുഖ്യമന്ത്രിയുടെ ജൻമദിനമാണ്. ആറ് വർഷം മുമ്പ് ഒന്നാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞാ വേളയിൽ തൻറെ യഥാർത്ഥ ജൻമദിനം 1945 മെയ് 24 ആണെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയിരുന്നു.