കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാൻ 500 മില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് ശ്രീലങ്ക. പെട്രോൾ പമ്പുകൾ തീർന്നുപോകാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ശ്രീലങ്ക ശ്രമിക്കുന്നുണ്ട്.
1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇത്രയും മോശം സാമ്പത്തിക അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇറക്കുമതിക്ക് പണമില്ലാത്തതിനാൽ അവശ്യസാധനങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കളുടെ ദൗർലഭ്യമാണ് രാജ്യം നേരിടുന്നത്.
നേരത്തെ 500 മില്യൺ ഡോളറും പിന്നീട് 200 മില്യൺ ഡോളറുമാണ് ശ്രീലങ്ക ഇന്ത്യയിൽ നിന്ന് വാങ്ങിയത്. തിങ്കളാഴ്ച 40,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ അളവിലുള്ള ഡീസൽ നൽകിയിരുന്നു.