പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഴിമതി ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കി. ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെയാണ് പുറത്താക്കിയത്. അധികം വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം.
ഒരു ശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അഴിമതിക്കെതിരെ സ്വന്തം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ ശക്തിയുള്ളൂവെന്ന് രാഘവ് ഛദ്ദ എംപി പറഞ്ഞു. ഇത്തരം നടപടികൾ ക്ക് ഡൽ ഹിയിൽ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.