സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനു ലഭിച്ച 10 വർഷത്തെ ജയിൽ ശിക്ഷ കുറവായതായി വിസ്മയയുടെ അമ്മ. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും പ്രതീക്ഷിച്ചിരുന്നത് ജീവപര്യന്തമാണെന്നും അവർ പറഞ്ഞു. മേൽ ക്കോടതിയെ സമീപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം മകൾക്ക് നീതി ലഭിച്ചെന്ന് പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. സമൂഹത്തിൻ സന്ദേശം നൽകുന്ന വിധിയാണിത്. ഇത് കിരണിൽ മാത്രം ഒതുങ്ങുന്ന കേസല്ല. കേസിൽ നിരവധി പേർ ഉൾ പ്പെട്ടിട്ടുണ്ട്. അവരെ നിയമത്തിൻ മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും,”പിതാവ് പറഞ്ഞു.
സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്ത് കിരണ് കുമാറിനെ (31) ശിക്ഷിച്ചത്.