Spread the love

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജൂണ് 15 മുതൽ ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ സർവീസ് നടത്തും. 

നിലവിൽ സൗദി എയർലൈൻസും എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. രണ്ട് വിമാനക്കമ്പനികളും ചേർന്ന് ആഴ്ചയിൽ 15 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇൻഡിഗോയുടെ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 29 ആയി ഉയരും. ഇൻഡിഗോയുടെ പുതിയ സർവീസുകൾ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും. 

വാട്ട്സ്ആപ്പിൽ മികച്ച ഗൾഫ് ൻയൂസ് വാർത്തകൾ ലഭിക്കുന്നതിൻ, ഒരു സന്ദേശം അയയ്ക്കാൻ ഇവിടെ ക്ലിക്കുചെയ്യുക, അത് ഫേസ്ബുക്കിൽ ലഭിക്കുന്നതിൻ ഇ-ലിങ്കിൽ ക്ലിക്കുചെയ്യുക.

By

Leave a Reply

Your email address will not be published. Required fields are marked *